SEARCH


Manjalamma Theyyam (മഞ്ഞാളമ്മ തെയ്യം)

Manjalamma Theyyam (മഞ്ഞാളമ്മ തെയ്യം)
തെയ്യം ഐതീഹ്യം/THEYYAM LEGEND


രയരമംഗലത്തടിയോടിയുടെ പത്നി നരമ്പില്‍ തറവാട്ടിലെ പെണ്ണൊരുത്തിയായിരുന്നു. ഇവരുടെ കുലദേവത അസുരവിനാശിനിയായ കാളിയും. ഗര്ഭിംണിയായ ഈ സ്ത്രീ തറവാട്ടില്‍ പോകാന്‍ വാശി പിടിച്ചപ്പോള്‍ കൊയ്ത്ത് കഴിഞ്ഞു പോയാല്‍ മതിയെന്ന് അടിയോടി വിലക്കി. ശാട്യം പിടിച്ച ഭാര്യയെ അയാള്‍ അബദ്ധത്തില്‍ ചവിട്ടുകയും തല്ക്ഷ്ണം അവര്‍ മരണപ്പെടുകയും ചെയ്തുവത്രേ. വിവരമറിഞ്ഞ പെറ്റമ്മ നരമ്പില്‍ തറവാട്ടിലെ പടിഞ്ഞാറ്റയില്‍ കരഞ്ഞു കണ്ണീരോടെ ദേവിയെ പ്രാര്ഥി ച്ചു. സംഹാര രുദ്രയായ ദേവി കൊടുങ്കാറ്റ് പോലെ രയരമംഗലത്തേക്ക് പോയി. രയരമംഗലം ഭഗവതി കോപാന്ധയായ ദേവിയെ അനുനയിപ്പിക്കാന്‍ മുച്ചിലോട്ട് ഭഗവതിയെ നിയോഗിച്ചു. മുച്ചിലോട്ട് ഭഗവതി മാഞ്ഞാളമ്മയായി അനുനയ വാക്കുകളും ആരാധ്യപദവിയും നല്കി് കൂടെ കൂട്ടി. ദേവി നരമ്പില്‍ ഭഗവതിയായി കോലസ്വരൂപം നേടി എന്നാണു ഐതിഹ്യം.





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848